Connect with us

Tanur custodial murder

താനൂര്‍ കസ്റ്റഡിക്കൊല: മലപ്പുറം എസ് പി എസ് സുജിത് ദാസ് ചുമതലയൊഴിയുന്നു

എസ് പിയെ ഹൈദരാബാദില്‍ പരിശീലനത്തിന് അയക്കുന്നു

Published

|

Last Updated

മലപ്പുറം | താനൂര്‍ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം എസ് പി എസ് സുജിത് ദാസ് ചുമതലയൊഴിയുന്നു.
സെപ്റ്റംബര്‍ രണ്ടു മുതല്‍ മലപ്പുറത്തിന്റെ ചുമതല പാലക്കാട് എസ് പിക്ക് ആയിരിക്കും.

ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ സെപ്തംബര്‍ നാലിന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ എസ് പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

താനൂര്‍ കസ്റ്റഡിക്കൊലയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയ എം ഡി എം എ കേസിലെ പ്രതി താമിര്‍ ജിഫ്രിയുടേത് ക്രൂരമായ കൊലപാതകമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെയാണ് എസ്പിയെ മാറ്റിയത്.
പ്രക്ഷോഭത്തിന്റെവിജയമാണ് എസ് പി ചുമതല ഒഴിയുന്നതെന്നു മുസ്്‌ലിം ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ശിക്ഷിക്കപ്പെടുംവരെ പക്ഷോഭം തുടരുമെന്നാണു ലീഗ് പറയുന്നത്.

 

Latest