Connect with us

Kerala

കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ ടാപ്പിങ്ങ് തൊഴിലാളിക്ക് പരുക്ക്

അതിരപ്പിള്ളി ഡിവിഷന്‍ 16ല്‍ രാവിലെ ടാപ്പിങ്ങിന് പോയപ്പോഴാണ് അപകടം ഉണ്ടായത്.

Published

|

Last Updated

അതിരപ്പിള്ളി| കാലടിയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടുന്നതിനിടെ പ്ലാന്റേഷന്‍ തൊഴിലാളിക്ക് പരുക്കേറ്റു. ടാപ്പിങ്ങ് തൊഴിലാളിയായ പാറേക്കടന്‍ ബിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരപ്പിള്ളി ഡിവിഷന്‍ 16ല്‍ രാവിലെ ടാപ്പിങ്ങിന് പോയപ്പോഴാണ് അപകടം ഉണ്ടായത്.

റബ്ബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടത്തെ കണ്ടതിനെ തുടര്‍ന്ന് ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാന്‍ ബിജു ശ്രമിച്ചു.  എന്നാല്‍ ആനകള്‍ ശബ്ദംകേട്ട് ബിജുവിനെ ലക്ഷ്യമാക്കി ഓടിയടുത്തു. ഇതേത്തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതിനിടയിലാണ് ബിജുവിന്‌ വീണ് പരുക്കേറ്റത്.

മറ്റ് തൊഴിലാളികള്‍ എത്തിയാണ് കാട്ടാനക്കൂട്ടത്തെ ഓടിച്ച് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്.

Latest