Connect with us

markaz knowledge city

ജാമിഉൽ ഫുതൂഹിൽ തറാവീഹ് ഖത്മുൽ ഖുർആൻ ഇന്ന്

അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ മുൻ ജേതാവും മർകസ് പൂർവ വിദ്യാർത്ഥിയുമായ ഹാഫിസ് ശമീർ അസ്ഹരിയാണ് തറാവീഹിന് നേതൃത്വം നൽകുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ തറാവീഹ് നിസ്കാരത്തിലെ ഖുർആൻ പാരായണത്തിന്റെ ഖത്മ് (പൂർത്തീകരണം) ഇന്ന് നടക്കും. തറാവീഹ് ഒന്ന് മുതൽ ആരംഭിച്ച ഖുർആൻ പാരായണമാണ് ഇന്ന് മുപ്പത് ജുസ്അ് പൂർത്തീകരിക്കുന്നത്. അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ മുൻ ജേതാവും മർകസ് പൂർവ വിദ്യാർത്ഥിയുമായ ഹാഫിസ് ശമീർ അസ്ഹരിയാണ് തറാവീഹിന് നേതൃത്വം നൽകുന്നത്.

ഇമാം ശാത്വിബി(റ) യുടെ ശാത്വിബിയ്യ അവലംബമാക്കി ഇമാം ആസ്വിം (റ) ന്റെ ഖിറാഅത്തിൽ ഹഫ്സ്വ് (റ) ന്റെ രിവായത്തനുസരിച്ച് ഖുർആൻ മുഴുവൻ ഓതി കേൾപ്പിച്ച്  ഖാരി അബൂ ഉവൈസ് മുഹമ്മദ് ഹനീഫ് സഖാഫി ആനമങ്ങാടിൽ നിന്നും ആറ് ത്വരീഖുകളിലൂടെ 12 പേർ സനദും ഇജാസത്തും സ്വീകരിക്കുന്ന ചടങ്ങും ഇന്ന് നടക്കും.

കേരളത്തിന്‌ അകത്തും പുറത്തു നിന്നുമായി ദിനേന ആയിരക്കണക്കിന് ആളുകളാണ് തറാവീഹ് നിസ്കാരത്തിനും ഇഫ്താറിനുമായി ജാമിഉൽ ഫുതൂഹിലേക്ക് എത്തുന്നത്.

Latest