Connect with us

Organisation

തര്‍തീല്‍, ഖുര്‍ആന്‍ ഫിയസ്റ്റ: സ്വാഗതസംഘമായി

'തര്‍തീലി'ന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്.

Published

|

Last Updated

അസീര്‍ | പരിശുദ്ധ റമസാനിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവാസി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ‘തര്‍തീല്‍-23’ സഊദി വെസ്റ്റ് നാഷണല്‍ സ്വാഗതസംഘം രൂപവത്കൃതമായി. മെയ് അഞ്ചിന് അസീറില്‍ നടക്കുന്ന സഊദി വെസ്റ്റ് നാഷണല്‍ തല തര്‍തീല്‍ 916 യൂനിറ്റ് കേന്ദ്രങ്ങളില്‍ സമാരംഭം നടക്കുന്ന തര്‍തീലില്‍, സെക്ടര്‍ സോണ്‍ മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് മത്സരിക്കുന്നത്.

പ്രവാസി വിദ്യാര്‍ഥി യുവ സമൂഹത്തിന് ഖുര്‍ആന്‍ പഠനത്തെയും പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും അവരുടെ മികവ് തെളിയിക്കുന്നവര്‍ക്കുള്ള അംഗീകാരവും മാനവ സമൂഹത്തില്‍ ഒരുമയുടെ അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കുവാനുമാണ് തര്‍തീല്‍ സംഘടിപ്പിക്കുന്നത്.

പാരായണം മുതല്‍ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുര്‍ആന്‍ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളര്‍ത്തിക്കൊണ്ടുവരികയുമാണ് തര്‍തീല്‍ ലക്ഷ്യം വെക്കുന്നത്. ‘തര്‍തീലി’ന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. കിഡ്സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥപറയല്‍, ഖുര്‍ആന്‍ ക്വിസ്, തിലാവത്, ഹിഫ്ള് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സാമൂഹിക ജീവിതത്തിന് ഖുര്‍ആന്‍ നല്‍കുന്ന പ്രാധാന്യം ഓര്‍മപ്പെടുത്തുന്ന ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ അവതരിച്ച ചരിത്ര പ്രദേശങ്ങളുടെ സാംസ്‌കാരിക പ്രദര്‍ശനമായ ഖുര്‍ആന്‍ എക്സ്പോ തുടങ്ങിയവ അനുബന്ധമായും നടക്കും. മൂല്യ ശോഷണം സംഭവിക്കുന്ന സാമൂഹിക ക്രമങ്ങള്‍ ഖുര്‍ആന്‍ സെമിനാറില്‍ ചര്‍ച്ചയാകും. ചരിത്ര ശേഷിപ്പിന്റെ അന്വേഷണവും ഓര്‍മപ്പെടുത്തലും പുതുതലമുറക്ക് പകര്‍ന്നു നല്‍കലാണ് ഖുര്‍ആന്‍ എക്സ്പോ കൊണ്ട് ലക്ഷ്യമാക്കുന്നത്.

മക്ക, മദീന, യാമ്പു, ജിദ്ദ സിറ്റി, തായിഫ്, ജിദ്ദ നോര്‍ത്ത്, അസീര്‍, ജിസാന്‍, അല്‍ ബഹ, തബൂക്ക് തുടങ്ങിയ സോണുകളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് നാഷണല്‍ തര്‍തീലില്‍ മാറ്റുരക്കുക.

സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ നാഷണല്‍ സെക്രട്ടറി മന്‍സൂര്‍ ചുണ്ടമ്പറ്റയുടെ അധ്യക്ഷതയില്‍ സാജിദ് സഖാഫി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ചെയര്‍മാന്‍ അഫ്‌സല്‍ സഖാഫി ഭാരവാഹികളെ പ്രഖ്യാപിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍: മഹ്മൂദ് സഖാഫി ചെയര്‍മാന്‍), അബ്ദുല്ല ദാരിമി അശ്‌റഫ് സഖാഫി പെരുമുഖം, മുജീബ് നജ്‌റാന്‍, ഹനീഫ് ഹിമമി (വെസ് ചെയര്‍), അബ്ദുസ്സലാം കുറ്റ്യാടി (ജനറല്‍ സെക്രട്ടറി), റഹ്മത്തുള്ള, സൈനുദ്ദീന്‍ അമാനി, മുജീബ് പൊന്നാട്, മുഹ്‌യിദ്ദീന്‍ മാവൂര്‍ (ജോയിന്റ് സെക്രട്ടറി), ലിയാഖത്ത് മൂത്തേടം (ഫിനാന്‍സ്), സാജിദ് സഖാഫി, ഷുക്കൂര്‍ മഹായില്‍, ജബ്ബാര്‍ ഹാജി നജ്‌റാന്‍, അബ്ദുല്‍ മന്നാന്‍ അബഹ, സുല്‍ഫി പതിമംഗലം (ഫിനാന്‍സ്), മുഹമ്മദലി മുക്കം, ശഫീഖ് മോങ്ങം, യൂസുഫ് ആലത്തിയൂര്‍, ഷാഹുല്‍ വാദിയാന്‍, ലത്തീഫ് കണ്ണൂര്‍ (സ്റ്റേജ്&സൗണ്ട്), സത്താര്‍ കണ്ണൂര്‍, അബ്ദുറസാഖ് സനാഇയ്യ, രായിന്‍ കുട്ടി, ഫൈസല്‍ നാട്യമംഗലം, മുസ്തഫ മസ്‌കി, നാസര്‍ (ഫുഡ്), ഹംസ സവാദ്, കബീര്‍ പാലപ്പറ്റ, സിദ്ദീഖ് മുസ്ലിയാര്‍ കുറ്റിപ്പുറം, സക്കീര്‍, മുഹമ്മദ് ചെറൂപ്പ (ഗതാഗതം), ഡോ. മുഹ്‌സിന്‍, ഡോ. ഫൈസല്‍, ത്വാഹിര്‍ഷ, ഇല്യാസ് മുണ്ടംപറമ്പ്, പ്രൊഫ. ഷാഹുല്‍ (ഗിഫ്റ്റ്), റാഷിദ് മുസ്ലിയാര്‍ കണ്ണൂര്‍, ഖാദര്‍ മുസ്ലിയാര്‍, അന്‍സാര്‍ കൊല്ലം, നൗഫല്‍ നഈമി, അഷ്‌കര്‍ സഖാഫി (ഗസ്റ്റ് സ്വീകരണം), കുഞ്ഞിപ്പ അല്‍ സര്‍ഹാന്‍, അബ്ദുറഹ്മാന്‍ ഇര്‍ഫാനി, മുഹമ്മദ് കുട്ടി, പ്രൊഫ. ജാബിര്‍, മഅ്‌റൂഫ്(മെമ്പര്‍മാര്‍).