Connect with us

thartheel

തർതീൽ ഖുർആൻ പാരായണ മത്സരം ഞായറാഴ്ച

സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

Published

|

Last Updated

ദുബൈ | രിസാല സ്റ്റഡി സർക്കിൾ ദുബൈ നോർത്ത് സോൺ  സംഘടിപ്പിക്കുന്ന ആറാമത് എഡിഷൻ ‘തർതീൽ’ മത്സരങ്ങൾ ഞായറാഴ്ച ദുബൈ മർകസിൽ നടക്കും. ഖുർആൻ പാരായണം, ഹിഫ്ള്, ക്വിസ്, ഇസ്മുൽ ജലാല, മുബാഹസ, കാലിഗ്രഫി തുടങ്ങി 19 ഇനങ്ങളിൽ ഏഴ് വിഭാഗങ്ങളിലായാണ് മത്സരം. രാവിലെ 10ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ഖുർആൻ പഠനത്തിനും പാരായണത്തിനും  പ്രചോദനമൊരുക്കുകയാണ് തർതീൽ കൊണ്ട് ലക്ഷ്യമാക്കുന്നത്. സോണിന് കീഴിലെ എട്ട് സെക്ടറുകളിൽ നിന്ന് മികവ് തെളിയിച്ച 152 പ്രതിഭകളാണ് തർതീലിൽ മത്സരിക്കുന്നത്.

തർതീലിനോടനുബന്ധിച്ച് സ്ത്രീകൾക്കും പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സംഗമത്തിൽ ഇബ്രാഹീം സഖാഫി താത്തൂർ ഖുർആൻ പ്രഭാഷണം നിർവഹിക്കും.