Saudi Arabia
തര്‍തീല്‍: ആര്‍ എസ് സി ദമാം സോണ്‍ സ്വാഗതസംഘം രൂപവത്കരിച്ചു
വിശുദ്ധ ഖുര്‍ആനിനെ പഠിച്ചും ആശയ പ്രസാരണം നടത്തിയും ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ എക്‌സ്‌പോ തുടങ്ങി വിവിധ ഇനം മത്സര പരിപാടികള്‍ ഉള്‍ക്കൊളിച്ചുള്ളതുമാണ് തര്‍തീല്‍.

ദമാം | രിസാല സ്റ്റഡി സര്‍ക്കിള്‍ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പവിത്ര മാസമായ റമസാനില്‍ നടത്തിവരുന്ന ‘തര്‍തീല്‍’ പരിപാടിയുടെ ദമാം സോണ്‍ സ്വാഗതസംഘം രൂപവത്കരിച്ചു.
വിശുദ്ധ ഖുര്‍ആനിനെ പഠിച്ചും ആശയ പ്രസാരണം നടത്തിയും ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ എക്‌സ്‌പോ തുടങ്ങി വിവിധ ഇനം മത്സര പരിപാടികള്‍ ഉള്‍ക്കൊളിച്ചുള്ളതുമാണ് തര്‍തീല്‍.
സോണ്‍തല തര്‍തീല്‍ സ്വാഗതസംഘ രൂപവത്കരണം ഐ സി എഫ് ദമാം റീജ്യണ്‍ പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. സബൂര്‍ കണ്ണൂര്‍ കീ നോട്ട് അവതരണം നടത്തി. സിദ്ധീഖ് സഖാഫി ഉറുമി ചെയര്‍മാനും അഷ്റഫ് ചാപ്പനങ്ങാടി കണ്‍വീനറും അര്‍ഷാദ് കണ്ണൂര്‍ ട്രഷററുമായി എട്ടാം എഡിഷന്‍ തര്‍തീലിന് സ്വാഗതസംഘം കമ്മിറ്റി നിലവില്‍ വന്നു.
ദമാം സോണിലെ എട്ട് സെക്ടറുകളില്‍ നിന്നുള്ള വിജയികള്‍ കിഡ്‌സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലും ഹിഫ്‌ള് വിഭാഗത്തില്‍ മാറ്റുരയ്ക്കും. 2025 മാര്‍ച്ച് 21നാണ് സോണ്‍തല മത്സരം, നാല് വയസ്സ് മുതല്‍ മുപ്പത് വയസ്സ് വരെയുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.