Connect with us

Organisation

തര്‍തീല്‍-2022; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

ദോഹ | ആര്‍ എസ് സി സംഘടിപ്പിക്കുന്ന അഞ്ചാമത് എഡിഷന്‍ ഖുര്‍ആന്‍ പഠന പാരായണ മത്സരം തര്‍തീല്‍-2022 ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷണല്‍ കേന്ദ്രങ്ങളില്‍ കിഡ്‌സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. 56 യൂനിറ്റുകളില്‍ നിന്നും ഒഡീഷനിലൂടെ തിരഞ്ഞെടുത്ത മത്സരാര്‍ഥികളാണ് സെക്ടര്‍ തല മത്സരത്തിനെത്തുക. ഹിഫ്‌ള്, തിലാവത്, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ സെമിനാര്‍, റിഹാബുല്‍ ഖുര്‍ആന്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

നാല് മുതല്‍ 30 വയസ് വരെ ഉള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഹാഫിള്കള്‍ക്ക് പ്രത്യേകം മത്സരമാണ് നടക്കുക. രജിസ്‌ട്രേഷന്‍ നടത്തുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: +974 7442 7973, 7042 1206. https://forms.gle/h6gCanMwhVXcoRwcA

 

 

Latest