Connect with us

Kozhikode

തര്‍വിയ'44 ലോഗോ പ്രകാശനം ചെയ്തു

ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി അറബിക് ലാംഗ്വേജ് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നാജി ബിന്‍ റാഷിദ് അല്‍ അറബി മര്‍കസ് ഗാര്‍ഡന്‍ ഇന്‍ചാര്‍ജ് അബൂബക്കര്‍ നൂറാനി ഓമശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു.

Published

|

Last Updated

പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ റമസാന്‍ ഫീറ്റ് തര്‍വിയ’44 ലോഗോ പ്രകാശനം ചെയ്തു. ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി അറബിക് ലാംഗ്വേജ് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നാജി ബിന്‍ റാഷിദ് അല്‍ അറബി മര്‍കസ് ഗാര്‍ഡന്‍ ഇന്‍ചാര്‍ജ് അബൂബക്കര്‍ നൂറാനി ഓമശ്ശേരിക്ക് നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. റമസാന്‍ മാസത്തിലെ സാമൂഹികതയെ ആഘോഷിക്കും വിധമുള്ളതാണ് ലോഗോ.

ഒരു മാസം നീണ്ടുനില്‍ക്കുന്ന തര്‍വിയ കാമ്പയിന്‍ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നടത്തും. പരിപാടിയുടെ ഭാഗമായി അഹ്‌ലന്‍ റമദാന്‍, ബിഷാറതുല്‍ യൗം, നൂറാനി ഇഫ്താര്‍, ഹദിയ്യത്തുല്‍ മഹബ്ബ, മസ്അല ശൂറ, തര്‍വിയ പോഡ്കാസ്റ്റ് സീരീസ്, റമസാന്‍ ഖലം, റമസാന്‍ കലാം, ബഹ്ജത്തുല്‍ ബദ്ര്‍, ഖുര്‍ആന്‍ തദബ്ബുര്‍, അത്തഅ്ബീന്‍, തജ്‌വീദുല്‍ ഖുര്‍ആന്‍, തഅ്‌ലീം, റമസാന്‍ കരോസല്‍, ഇഹ്ദാഅ്; ദി റമസാന്‍ ഹാമ്പര്‍ എന്നിവ നടക്കും.

മദീനതുന്നൂര്‍ കാമ്പസുകളിലെ മൈനര്‍, ഹയര്‍ സെക്കന്‍ഡറി, ബാച്ച്‌ലര്‍ വിഭാഗങ്ങള്‍ക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം, മാഗസിന്‍ നിര്‍മാണം, ഫീച്ചര്‍ റൈറ്റിംഗ്, പോസ്റ്റര്‍ പ്രസന്റേഷന്‍, വഅള് മത്സരം, മൂഡ് ബോര്‍ഡ് ക്രിയേഷന്‍, വ്‌ലോഗ്ജിങ്, ഇന്‍ഫോഗ്രഫിക്‌സ് മേക്കിങ്, ഇന്‍ക്വിസ്റ്റീവ് ഗ്രാന്‍ഡ് ക്വിസ് എന്നീ മത്സരങ്ങളും നടക്കും. ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ ഇരുപത് കാമ്പസുകളിലും കാമ്പയിന്‍ പദ്ധതികള്‍ നടക്കുമെന്ന് ജാമിഅ മദീനതുന്നൂര്‍ ഡീന്‍ ഓഫ് സ്റ്റുഡന്‍സ് അഫയേഴ്‌സ് ശിബിലി ത്വാഹിര്‍ നൂറാനി അറിയിച്ചു.

ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി വരപ്പാറ തര്‍വിയ’44 കമ്മിറ്റി പ്രഖ്യാപനം നടത്തി. ചെയര്‍മാന്‍ സുഹൈല്‍ അബ്ദുറഹ്മാന്‍, കണ്‍വീനര്‍ ഉനൈസ് ആവിലോറ, വര്‍ക്കിങ് ചെയര്‍മാന്‍ നഈം അഷ്‌റഫ്, വര്‍ക്കിങ് കണ്‍വീനര്‍ ടി സി മുബഷിര്‍, ഫിനാന്‍സ് ഓഫീസര്‍ ഉമറുല്‍ ഫാറൂഖ് കാസര്‍കോട് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സയ്യിദ് ജസാര്‍, മിസ്ഹബ് മുസ്തഫ, മിഖ്ദാദ് അബ്ദുസലാം, ബുജൈര്‍ ഷാഫി എന്നിവരെയും തിരഞ്ഞെടുത്തു.

 

Latest