Connect with us

First Gear

ടാറ്റയുടെ നെക്‌സോണ്‍, നെക്‌സോണ്‍ ഇവി എന്നിവ സെപ്തംബര്‍ 14ന് എത്തും

പ്രൈം, മാക്‌സ് എന്നീ പേരുകള്‍ ഉപേക്ഷിച്ച് മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ പേരുകളാണ് ഇലക്ട്രിക് പതിപ്പിന് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ടാറ്റയുടെ പുതിയ നെക്‌സോണ്‍, നെക്‌സോണ്‍.ഇവി എന്നിവ സെപ്തംബര്‍ 14ന് എത്തും. വിലയും 14ന് പ്രഖ്യാപിക്കും. വാഹനങ്ങളുടെ ബുക്കിങ് ടാറ്റ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പെട്രോള്‍ പതിപ്പില്‍ 120 ബിഎച്ച്പി, 170 എന്‍എം, 1.2 ലീറ്റര്‍ ടര്‍ബോ എഞ്ചിനും ഡീസല്‍ പതിപ്പില്‍ 115എച്ച്പി, 115 ബിഎച്ച്പി, 160എന്‍എം 1.5 ലീറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഉപയോഗിക്കുന്നത്.

പ്രൈം, മാക്‌സ് എന്നീ പേരുകള്‍ ഉപേക്ഷിച്ച് മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ പേരുകളാണ് ഇലക്ട്രിക് പതിപ്പിന് നല്‍കിയിരിക്കുന്നത്. മീഡിയം റെഞ്ചില്‍ 30 കെഡബ്ല്യുഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. ലോങ് റേഞ്ചില്‍ മുമ്പത്തേക്കാള്‍ വലിയ 40.5 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. രണ്ടു മോഡലുകള്‍ക്കും 12 കിലോമീറ്റര്‍ റേഞ്ച് വര്‍ധിച്ചിട്ടുണ്ട്. മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോങ് റേഞ്ചിന് 465 കിലോമീറ്ററുമാണ് സഞ്ചാര പരിതി.

 

 

Latest