Connect with us

First Gear

വരുന്നു ടാറ്റ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍

ടാറ്റ മോട്ടോഴ്സിന് 9 മീറ്റര്‍, 12 മീറ്റര്‍ ഇലക്ട്രിക് ബസുകള്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് നിലവില്‍ ഇലക്ട്രിക് ബസുകള്‍ നല്‍കുന്നത് സ്വിച്ചാണ്. കമ്പനി ഡബിള്‍ ഡെക്കര്‍ ബസുകളും സര്‍വീസിനായി നല്‍കുന്നുണ്ട്. ആളുകളെ സിംഗിള്‍ ഡെക്കര്‍ ബസുകളില്‍ കയറ്റാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഡബിള്‍ ഡെക്കര്‍ ബസില്‍ കയറ്റാന്‍ പറ്റും.

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ. ഇപ്പോള്‍ ടാറ്റ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ വിഭാഗത്തില്‍ അതിന്റെ നിര്‍മാണത്തിനും സിസൈനിനും വേണ്ടി പേറ്റന്റ് നല്‍കുകയും ചെയ്തിരിക്കുകയാണ്. ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) അടുത്തിടെ സ്വിച്ച് ഇഐവി22 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങിയിരുന്നു.

ടാറ്റ മോട്ടോഴ്സിന് 9 മീറ്റര്‍, 12 മീറ്റര്‍ ഇലക്ട്രിക് ബസുകള്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ട്. ടാറ്റ ബസുകളുടെ അള്‍ട്രാ, അര്‍ബന്‍, സ്റ്റാര്‍ബസ് ശ്രേണിയില്‍ ഈ ബസുകള്‍ ലഭ്യമാണ്. ഈ ലൈനപ്പുകളില്‍ ലോ ഫ്‌ലോര്‍ ഓപ്ഷനുകള്‍ക്കൊപ്പം എസി, നോണ്‍ എസി വേരിയന്റുകളും ലഭിക്കുന്നുണ്ട്. 400 എംഎം ലോ ഫ്‌ലോര്‍ ഹൈറ്റ് വേരിയന്റുകളും 900 എംഎം ഫ്‌ലോര്‍ ഹൈറ്റ് വേരിയന്റുകളുമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.