Connect with us

Business

നെക്സോൺ, ടിയാഗോ ഇലക്ട്രിക് മോഡലുകളുടെ വില ഒരു ലക്ഷം രൂപയിലധികം കുറച്ച് ടാറ്റ മോട്ടോഴ്സ്

പുതുക്കിയത് അനുസരിച്ച് ടാറ്റ ടിയാഗോ ഇവിയുടെ എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയിൽ ആരംഭിക്കും .

Published

|

Last Updated

മുംബൈ | ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ രണ്ട് പ്രമുഖ ഇലക്ട്രോണിക് മോഡലുകളുടെ വില ഒരു ലക്ഷം രൂപയിലധികം കുറച്ചു. നെക്സോൺ ഇവി, ടിയാഗോ ഇ വി എന്നിവയുടെ വിലയാണ് 1,20,000 രൂപ വരെ കുറച്ചത്. ഈ കാറുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകളുടെ വിലയിൽ ഇടിവുണ്ടായതാണ് വില കുറയ്ക്കാൻ കാരണം. അതേസമയം, അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ വിലയിൽ മാറ്റമില്ല.

പുതുക്കിയത് അനുസരിച്ച് ടാറ്റ ടിയാഗോ ഇവിയുടെ എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയിൽ ആരംഭിക്കും . നെക്‌സോൺ ഇവിയുടെ വില 14.49 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ ലോംഗ് റേഞ്ച് നെക്‌സോൺ ഇവിയുടെ വില 16.99 ലക്ഷം രൂപയിൽ ആരംഭിക്കും .

ഇവിയുടെ മൊത്തം നിർമാണ ചെലവിന്റെ ഗണ്യമായ ഭാഗമാണ് ബാറ്ററിയുടെ വിലയെന്നും സമീപകാലത്ത് ബാറ്ററി സെല്ലുകളുടെ വില കുറഞ്ഞതോടെ തത്ഫലമായുണ്ടാകുന്ന ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറാനാണ് കാറുകളുടെ വില കുറച്ചതെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎം) ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ​​ശ്രീവത്സ ഒരു പ്രസ്താവനയിൽ പറഞ്ഞു.

Latest