Connect with us

Business

നാല് ലക്ഷം യൂണിറ്റ് ടിയാഗോ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

ടിയാഗോയ്ക്ക് അതിന്റെ സെഗ്മെന്റില്‍ 19 ശതമാനം വിപണി വിഹിതമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ടാറ്റ മോട്ടോഴ്സ് ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍ നിന്ന് നാല് ലക്ഷം യൂണിറ്റ് ടിയാഗോ പുറത്തിറക്കി. 2016-ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ, അതിന്റെ ബിഎസ്6 കംപ്ലയിന്റ് എഞ്ചിന്‍ കമ്പനിയുടെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഒരു പ്രധാന ഭാഗമാണ്. ടിയാഗോ, ടിയാഗോ എന്‍ആര്‍ജി എന്നിവ 14 വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. ടിയാഗോയ്ക്ക് അതിന്റെ സെഗ്മെന്റില്‍ 19 ശതമാനം വിപണി വിഹിതമുണ്ട്. രണ്ട് ഇന്ധന ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. 1.2-ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, അടുത്തിടെ പുറത്തിറക്കിയ ഐസിഎന്‍ജി എന്നിവയാണ് അവ.

4 സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗോടെയാണ് ടാറ്റ ടിയാഗോ എത്തുന്നത്. ഡ്യുവല്‍ എയര്‍ ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ മികച്ച ഇന്‍-ക്ലാസ് സുരക്ഷാ ഫീച്ചറുകളുമുണ്ട്.

 

Latest