Connect with us

First Gear

ഗ്രാമങ്ങളിലെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ടാറ്റ

ടാറ്റ മോട്ടോഴ്സ് 'അനുഭവ്' ഷോറൂം ഓണ്‍ വീല്‍സ് സംരംഭം തുടങ്ങി.

Published

|

Last Updated

ന്യൂഡല്‍ഹി| ഗ്രാമീണ മേഖലയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് ‘അനുഭവ്’ ഷോറൂം ഓണ്‍ വീല്‍സ് സംരംഭം തുടങ്ങി. ഈ പദ്ധതിയിലൂടെ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് കാര്‍ വാങ്ങല്‍ അനുഭവം നല്‍കിക്കൊണ്ട് ടാറ്റ മോട്ടോഴ്‌സ് രാജ്യത്തുടനീളം മൊത്തം 103 മൊബൈല്‍ ഷോറൂമുകള്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മൊബൈല്‍ ഷോറൂമുകള്‍ ടാറ്റ ഡീലര്‍ഷിപ്പുകളാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്നതും ടാറ്റ മോട്ടോറിന്റെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ഉള്ളതായിരിക്കും. മൊബൈല്‍ ഷോറൂമുകള്‍ നിശ്ചിത പ്രതിമാസ റൂട്ടില്‍ സഞ്ചരിക്കും. സഞ്ചാരം നിരീക്ഷിക്കാന്‍ ഈ വാനുകളില്‍ ജിപിഎസ് ട്രാക്കറുകള്‍ സജ്ജീകരിക്കും.

അനുഭവ് സംരംഭം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു. ബ്രാന്‍ഡിനെ ഉള്‍നാടുകളിലേക്ക് കൊണ്ടുപോകുന്നതിനും പുതിയ ഫോര്‍ എവര്‍ ശ്രേണിയിലുള്ള കാറുകളും എസ് യുവികളും കൂടുതല്‍ ആക്സസ് ചെയ്യാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ കാറുകള്‍, ഫിനാന്‍സ് സ്‌കീമുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ മുതലായവയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് ഈ മൊബൈല്‍ ഷോറൂമുകള്‍ ഒറ്റത്തവണ പരിഹാരമാകും. ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം പാസഞ്ചര്‍ വാഹനങ്ങളുടെ 40 ശതമാനത്തോളം ഗ്രാമീണ ഇന്ത്യയിലെ വില്‍പ്പനയാണ് സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest