Connect with us

First Gear

നെക്‌സോണ്‍ വില 15,000 രൂപ വരെ കൂട്ടി ടാറ്റ മോട്ടോഴ്‌സ്

രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് നെക്സോണിന്റെ വില ഉയരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| നെക്‌സോണിന് വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് യഥാക്രമം 13,000 രൂപയും 15,000 രൂപയും വരെ വില വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തുടക്കത്തില്‍ ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ച വിലവര്‍ധനവിന്റെ ഭാഗമാണിത്. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് നെക്സോണിന്റെ വില ഉയരുന്നത്. 2021 നവംബറില്‍ ആയിരുന്നു വില കൂട്ടിയിരുന്നത്.

വേരിയന്റിനെ ആശ്രയിച്ച് നെക്സോണ്‍ പെട്രോളിന്റെ വില 5,000 രൂപ മുതല്‍ 13,000 രൂപ വരെ വര്‍ധിപ്പിച്ചു. നെക്സോണ്‍ പെട്രോളിന്റെ എക്‌സ് സെഡ് പ്ലസ് ഡാര്‍ക്ക് ട്രിമ്മിന് മാത്രമാണ് വില കൂടാത്തത്. നെക്സോണ്‍ പെട്രോളിന്റെ പ്രാരംഭ പതിപ്പിന്റെ വില ഇപ്പോള്‍ കഴിഞ്ഞ മാസത്തെ 7.29 ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ന്ന് 7.39 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടോപ് സ്‌പെക്ക് വേരിയന്റിന് 11.89 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില.

നെക്സോണിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് 5,000-15,000 രൂപ വരെ വില കൂടിയിട്ടുണ്ട്. നെക്‌സോണ്‍ ഡീസല്‍ ലൈനപ്പിലേക്ക് ടാറ്റ മോട്ടോഴ്സ് ഒരു പുതിയ എക്‌സ് എംഎ(എസ്) ട്രിം അവതരിപ്പിച്ചു. നെക്സോണ്‍ ഡീസലിന്റെ വില ഇപ്പോള്‍ 9.69 ലക്ഷം രൂപയില്‍ തുടങ്ങി 13.34 ലക്ഷം രൂപയിലാണ്.

 

Latest