Connect with us

First Gear

വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

ശ്രേണിയില്‍ ഉടനീളം വിലയിലെ വര്‍ധന രണ്ട് മുതല്‍ 2.5 ശതമാനം വരെയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിലെ വില വര്‍ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ വര്‍ധന രണ്ട് മുതല്‍ 2.5 ശതമാനം വരെയാണ്.

2022 ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്റ്റീല്‍, അലൂമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവാണ് വാഹനത്തിന് വില കൂടാനുള്ള കാരണം.