ford plant
ഗുജറാത്തിലെ ഫോര്‍ഡ് പ്ലാന്റ് ടാറ്റ ഏറ്റെടുക്കും
ഇന്ത്യയിലെ ഉത്പാദനം ഫോര്‍ഡ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു.
മുംബൈ | ഗുജറാത്തിലെ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ സന്‍സദ് പ്ലാന്റ് ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നു. ഇതിനായി ധാരണാപത്രം ഒപ്പുവെച്ചു. വരും ആഴ്ചകളില്‍ മറ്റ് കരാറുകള്‍ ഒപ്പുവെക്കും.
അതേസമയം, ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയില്‍ നിന്ന് പവര്‍ട്രെയിന്‍ യൂനിറ്റിന്റെ ഭൂമിയും കെട്ടിടങ്ങളും ഫോര്‍ഡ് ഇന്ത്യ വാടകക്കെടുക്കും. പവര്‍ട്രെയിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ഫോര്‍ഡ് ഇന്ത്യക്ക് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയാണിത്. വൈദ്യുതി വാഹനങ്ങളടക്കം കൂടുതലായി നിര്‍മിക്കുന്നതിനാണ് ഈ ഇടപാടെന്ന് ടാറ്റ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഈ ഇടപാടിനെ തുടര്‍ന്ന് ഇന്ന് രാവിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി 2.46 ശതമാനം ഉയര്‍ന്ന് 440.15 രൂപയായി. 20 വര്‍ഷത്തിലേറെയായി ലാഭമുണ്ടാക്കാനാകാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഉത്പാദനം ഫോര്‍ഡ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു.