Connect with us

First Gear

ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ് സെപ്തംബര്‍ 14ന് ഇന്ത്യയിലെത്തും

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് ടാറ്റ നെക്‌സോണ്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ടാറ്റ മോട്ടോഴ്സിന്റെ നെക്‌സോണിനെ പുതുക്കി അവതരിപ്പിക്കാന്‍ പോകുകയാണ് കമ്പനി. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് ടാറ്റ നെക്‌സോണ്‍. ടാറ്റ നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ് 2023 സെപ്തംബര്‍ 14ന് പുറത്തിറങ്ങും. പെട്രോള്‍, ഡീസല്‍ എഞ്ചിനുമായി വരുന്ന നെക്‌സോണിനൊപ്പം നെക്സോണ്‍ ഇവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും ഇന്ത്യയില്‍ അവതരിപ്പിക്കും.

ഈ വാഹനം നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. അകത്തും പുറത്തും വലിയ മാറ്റങ്ങളോടെയായിരിക്കും ടാറ്റ നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ് പുറത്തിറങ്ങുക. 2017ലാണ് ടാറ്റ നെക്‌സോണ്‍ ആദ്യമായി വിപണിയില്‍ എത്തിയത്. എല്ലാ മാസവും സ്ഥിരതയുള്ള വില്‍പ്പന നേടാന്‍ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. 2020ന്റെ തുടക്കത്തിലാണ് നെക്‌സോണിന് മിഡ്-ലൈഫ് അപ്ഡേറ്റ് ലഭിച്ചത്. അതുപോലെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇവിയാണ് നെക്സോണ്‍ ഇവി.

ടാറ്റ നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ പുതിയ നിറങ്ങളും കമ്പനി അവതരിപ്പിക്കും. വാഹനത്തില്‍ 1.2 ലിറ്റര്‍ ത്രീ-പോട്ട് റിവട്രോണ്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ റിവോടോര്‍ക്ക് ടര്‍ബോ ഡീസല്‍ എഞ്ചിനുമാണ് കരുത്ത് നല്‍കുന്നത്. പെട്രോള്‍ എഞ്ചിന്‍ 120 പിഎസ് പവറും 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡീസല്‍ എഞ്ചിന്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

 

 

 

 

Latest