Connect with us

First Gear

ടാറ്റ നെക്സോണ്‍, ടിയാഗോ, പഞ്ച്, സഫാരി എന്നിവയുടെ വില വര്‍ധിക്കും

നെക്‌സോണ്‍ ഇവിയുടെ വില 25,000 രൂപ വരെ വര്‍ധിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ടാറ്റ മോട്ടോഴ്സ് തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. നെക്സോണ്‍, ഹാരിയര്‍, സഫാരി, ടിയാഗോ, പഞ്ച്, ടിഗോര്‍ എന്നിവയുടെ എല്ലാ വേരിയന്റുകളുടെയും എക്സ്ഷോറൂം വില 3,000 രൂപയോളമാണ് കൂട്ടിയത്. ഹാരിയര്‍ എസ് യുവിയുടെ വില 3,000 മുതല്‍ 46,600 രൂപ വരെയാണ് വര്‍ധിച്ചത്.

ടാറ്റ കാസിരംഗ പതിപ്പിന് കീഴിലുള്ള മോഡലുകളില്‍ പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവ ഉള്‍പ്പെടുന്നു. നെക്‌സോണ്‍ ഇവിയുടെ വിലയും 25,000 രൂപ വരെ വര്‍ധിപ്പിച്ചു. വില വര്‍ധനവിന്റെ പരിധിയില്‍ നിന്ന് ടാറ്റ ആള്‍ട്രോസിനെ കമ്പനി ഒഴിവാക്കിയിട്ടുണ്ട്. ഈ ആഴ്ച ടാറ്റാ മോട്ടോഴ്‌സ് ഓട്ടോമേറ്റഡ് ഗിയര്‍ബോക്സുമായി അള്‍ട്രോസിനെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുള്ള ബുക്കിംഗുകള്‍ ഈ മാസം ആദ്യം ആരംഭിച്ചു. ഇത് എക്‌സ്ടി പ്ലസ്, എക്‌സ് ഇസെഡ്, എക്‌സ് ഇസെഡ് പ്ലസ് വേരിയന്റുകളില്‍ ലഭ്യമാകും.

 

 

Latest