First Gear
സിഎന്‍ജി, പെട്രോള്‍, ഇലക്ട്രിക്ക് പവര്‍ എന്നിവയുള്ള ഇന്ത്യയിലെ ആദ്യ സെഡാനാകാന്‍ ടാറ്റ ടിഗോര്‍
ബ്രാന്‍ഡിന്റെ മറ്റൊരു ജനപ്രിയ ഓഫറായ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ കോംപാക്റ്റ് സെഡാന് ഒപ്പമാണ് ടാറ്റ ടിഗോറിനെ അവതരിപ്പിച്ചത്.
ന്യൂഡല്‍ഹി| വില്‍പ്പനയിലും ഉപഭോക്താക്കളുടെ അഭിപ്രായത്തിലും ആഭ്യന്തര വാഹന നിര്‍മ്മാതാവായ ടാറ്റയ്ക്ക് മികച്ച പ്രതികരണം നേടിക്കൊടുത്ത മോഡലാണ് ടാറ്റ ടിഗോര്‍. ഇപ്പോള്‍ ടാറ്റ ടിഗോര്‍ ഒരു നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. ടാറ്റ മോട്ടോഴ്സ് ടിഗോറിന്റെയും ടിയാഗോയുടെയും സിഎന്‍ജി വകഭേദം ഒരുക്കുന്നതിനാല്‍, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സെഡാന്‍ എന്ന പേര് സ്വന്തമാക്കുകയാണ് ടിഗോര്‍.
ബ്രാന്‍ഡിന്റെ മറ്റൊരു ജനപ്രിയ ഓഫറായ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ കോംപാക്റ്റ് സെഡാന് ഒപ്പമാണ് ടാറ്റ ടിഗോറിനെ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ആണ് വാഹനം ആദ്യം അവതരിപ്പിച്ചത്. പക്ഷേ, പിന്നീട് 2020-ല്‍ ടാറ്റ മോട്ടോഴ്സ് കാറിന്റെ ഡീസല്‍ പതിപ്പിനെ ഉപേക്ഷിച്ചു. ഇപ്പോള്‍ ഇത് പെട്രോളിലും ഓള്‍-ഇലക്ട്രിക് വേരിയന്റിലും ലഭ്യമാണ്. പെട്രോള്‍ വേരിയന്റിന്റെ അതേ 1.2-ലിറ്റര്‍ റെവോട്രോണ്‍ എഞ്ചിന്‍ നല്‍കുന്ന കാറിന്റെ സിഎന്‍ജി വേരിയന്റ് ചേര്‍ക്കുന്നത് തീര്‍ച്ചയായും ഉപഭോക്താക്കളുടെ ആകര്‍ഷണം വര്‍ധിപ്പിക്കും.
ടാറ്റ ടിഗോറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റ് വ്യത്യസ്ത പവറും ടോര്‍ക്ക് ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും വേണ്ടിയുള്ള ജനപ്രിയ മോഡലുകളിലൊന്നാണ് ടാറ്റ ടിഗോര്‍.