Connect with us

ipl 2022

'വിവോ'ക്ക് ടാറ്റ; ഇനി ടാറ്റ ഐ പി എല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍

2018ല്‍ ഒപ്പുവെച്ച 440 കോടി രൂപയുടെ കരാറിന് 2023 സീസണ്‍ വരെയായിരുന്നു കാലാവധി ഉണ്ടായിരുന്നത്

Published

|

Last Updated

മുംബൈ | അടുത്ത ഐ പി എല്‍ സീസണ്‍ മുതല്‍ വിവോക്ക് പകരം ടാറ്റയായിരിക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഖ്യസ്‌പോണ്‍സര്‍മാര്‍. ഇന്ന് നടന്ന ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ അടുത്ത രണ്ട് വര്‍ഷം ടാറ്റ ഐ പി എല്‍ എന്നായിരിക്കും ടൂര്‍ണമെന്റ് അറിയപ്പെടുക.

മുമ്പ് 2020 ല്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയിരുന്നു. 2021ല്‍ തിരിച്ചെത്തിയ വിവോ അടുത്ത സീസണ്‍ മുതല്‍ സ്‌പോണ്‍സറായി ഉണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

2018ല്‍ ഒപ്പുവെച്ച 440 കോടി രൂപയുടെ കരാറിന് 2023 സീസണ്‍ വരെയായിരുന്നു കാലാവധി ഉണ്ടായിരുന്നത്. എന്നാല്‍, കരാറില്‍ നിന്നും പിന്മാറാനുള്ള വിവോയുടെ ആവശ്യം ബി സി സി ഐ അംഗീകരിക്കുകയായിരുന്നു.

Latest