Connect with us

First Gear

ടാറ്റ അള്‍ട്രോസ് ഡിസിടി മാര്‍ച്ച് 21 ന് എത്തും

അള്‍ട്രോസ് ഡിസിടിയുടെ ബുക്കിംഗ് 21,000 രൂപയ്ക്ക് നിലവില്‍ നടക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| അള്‍ട്രോസ് ഹാച്ച്ബാക്കില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 21ന് വാഹനം ലോഞ്ച് ചെയ്യുമെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അള്‍ട്രോസ് ഡിസിടിയുടെ ബുക്കിംഗ് 21,000 രൂപയ്ക്ക് നിലവില്‍ നടക്കുന്നുണ്ട്. പുതിയ യൂണിറ്റ് 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 എല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. പെട്രോള്‍ ഓട്ടോമാറ്റിക് കോംബോ എക്‌സ് ടി, എക്‌സ് ഇസെഡ്, എക്‌സ് ഇസെഡ് പ്ലസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ലഭിക്കും. കൂടാതെ ഓപ്പറ ബ്ലൂ, ആര്‍ക്കേഡ് ഗ്രേ, ഡൗണ്‍ടൗണ്‍ റെഡ്, ഹാര്‍ബര്‍ ബ്ലൂ, അവന്യൂ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലും ലഭിക്കും.

നിലവില്‍, അള്‍ട്രോസ് ഹാച്ച്ബാക്ക് മോഡല്‍ ലൈനപ്പ് 1.2എല്‍ ഐ ടര്‍ബോ പെട്രോള്‍, 1.5എല്‍ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം യഥാക്രമം 110പിഎസ്, 90പിഎസ് എന്നിവ നല്‍കുന്നു. ഡീസല്‍ വേരിയന്റുകളില്‍ മാനുവല്‍ ഗിയര്‍ബോക്സ് വരുന്നത് തുടരും. വിലയുടെ കാര്യത്തില്‍, ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലുകള്‍ അതിന്റെ മാനുവല്‍ എതിരാളികളേക്കാള്‍ അല്‍പ്പം പ്രീമിയം ആയിരിക്കും. 8.07 ലക്ഷം മുതല്‍ 9.42 ലക്ഷം രൂപ വരെ (എല്ലാം എക്സ്ഷോറൂം) വിലയുള്ള മാനുവല്‍ പതിപ്പുകളേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപ വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest