First Gear
കിടിലൻ ഹാച്ച്ബാക്കുമായി ടാറ്റ; ആൾട്രോസ് റേസർ നിരത്തിലേക്ക്
സ്പോട്ടി തീമിലാണ് കാറിന്റെ ഇന്റീരിയർ സംവിധാനിച്ചിരിക്കുന്നത്. എസി വെൻ്റുകൾ, സെൻ്റർ കൺസോൾ, സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയിൽ ചുവന്ന ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഇതിൽ നൽകിയിരിക്കുന്നു.
മുംബൈ | വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്സിന്റെ ആൾട്രോസ് റേസർ സ്‌പോർട്ടി ഹാച്ച്ബാക്ക് പുറത്തിറക്കി. 9.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഹ്യുണ്ടായ് ഐ 20 എൻ ലൈനിൻ്റെ നേരിട്ടുള്ള എതിരാളിയാണ് ആൾട്രോസ് റേസൽ. R1, R2, R3 എന്നീ മൂന്ന് വേരിയൻ്റുകളിൽ കാർ ലഭ്യമാകും.
ഡിസൈൻ
ആൾട്രോസ് റേസർ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പ്യുവർ ഗ്രേ, ആറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ. ഓരോ നിറവും കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ഫിനിഷും ബോണറ്റിലും റൂഫിലും വൈറ്റ് റേസിംഗ് സ്ട്രൈപ്പുകളുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ, ഗ്രില്ലിന് അൽപ്പം പുതുക്കിയ രൂപകൽപ്പനയും മുൻവശത്തെ ഫെൻഡറുകളിൽ ‘റേസർ’ ബാഡ്ജിംഗുകളും ലഭിക്കുന്നു.
ഇൻ്റീരിയറും സവിശേഷതകളും
സ്പോട്ടി തീമിലാണ് കാറിന്റെ ഇന്റീരിയർ സംവിധാനിച്ചിരിക്കുന്നത്. എസി വെൻ്റുകൾ, സെൻ്റർ കൺസോൾ, സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയിൽ ചുവന്ന ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഇതിൽ നൽകിയിരിക്കുന്നു.
കൂടാതെ, 360-ഡിഗ്രി ക്യാമറ, വോയ്‌സ്-അസിസ്റ്റഡ് സൺറൂഫ് എന്നിവയ്‌ക്കൊപ്പം വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ പോലുള്ള സെഗ്‌മെൻ്റ്-ഫസ്റ്റ് സവിശേഷതകളും മോഡലിൽ നൽകിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) റേസർ സ്റ്റാൻഡേർഡായി വരുന്നു.
എൻജിൻ
ആൾട്രോസ് റേസറിന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോറാണ് കരുത്ത് പകരുന്നത്. 120 എച്ച്പിയും 170 എൻഎം പീക്ക് ടോർക്കും ഇത് പ്രധാനം ചെയ്യുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന് ഉള്ളത്.
വിലവിവരം
ആൾട്രോസ് റേസർ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ് എന്ന് പറഞ്ഞുവല്ലോ. R1 മോഡലിന് 9.49 ലക്ഷം രൂപയിൽ വില ആരംഭിക്കുന്നു. R2-വിന് 10.49 ലക്ഷം രൂപ വരെയും R3-ക്ക് 10.99 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ് ഷോറൂം വില.