First Gear
ഓഫറുമായി ടാറ്റ; വിലക്കുറവിൽ ഇവി കാർ സ്വന്തമാക്കാം
2025 മെയ് മാസത്തിന് മുമ്പുള്ള മോഡലുകൾക്കാണ് ഈ ഓഫർ.

ബംഗളൂരു | സാമ്പത്തിക വർഷാവസാനം ഇവി കാറുകൾക്ക് ഓഫറുമായി ടാറ്റ മോട്ടോർസ്. ജനപ്രിയ മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഓഫറാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കർവ്വ് ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, ടാറ്റ ടിയാഗോ ഇവി എന്നിവയ്‌ക്ക് ഓഫർ ലഭിക്കും.
കർവ്വ് ഇവിക്ക് 70,000 രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 മെയ് മാസത്തിന് മുമ്പുള്ള മോഡലുകൾക്കാണ് ഈ ഓഫർ. ടാറ്റ അടുത്തിടെ കർവ്വ് ഡാർക്ക് എഡിഷൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഐപിഎൽ 2025 സീസണിന്‍റെ ഔദ്യോഗിക കാറാണ്.
ടാറ്റ പഞ്ച് ഇവിക്ക് 90,000 രൂപയാണ് കിഴിവ്. 70,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ടും ഗ്രീൻ ബോണസായി 20,000 രൂപയുമാണ് ഇതിന് നൽകുന്നത്.
നെക്സോൺ ഇവിക്ക് 40,000 രൂപയാണ് ഓഫർ. എല്ലാ വേരിയന്‍റിനും ഇത് ലഭിക്കും. മെയ് 2024 മോഡലുകൾക്ക് മാത്രമേ ഈ ഓഫറുള്ളൂ. 2025 മാർച്ചിലെ ഏറ്റവും ഉയർന്ന ഓഫർ ടാറ്റ ടിയാഗോ ഇവിക്കാണ് ലഭിക്കുന്നത്.
നേരിട്ട് 85,000 രൂപ കിഴിവും 15,000 രൂപ ഗ്രീൻ ബോണസ് കിഴിവും ഇതിന് പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെ 2024 മെയ് മോഡലുകളിൽ ആകെ ഒരു ലക്ഷം രൂപയുടെ കിഴിവ് ലഭിക്കും. ഇതിനുപുറമേ ടാറ്റ ടിയാഗോയുടെ മെയ് 2025 മോഡലുകളുടെ എല്ലാ വകഭേദങ്ങളിലും 40,000 രൂപ വിലവരുന്ന കിഴിവുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു.