Connect with us

Kerala

ലോറിയുമായി കൂട്ടിയിടിച്ച ടോറസ് കത്തിനശിച്ചു

ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

Published

|

Last Updated

പത്തനംതിട്ട | ലോറിയുമായി കൂട്ടിയിടിച്ച ടോറസ് ലോറി പൂര്‍ണമായും അഗ്‌നിക്കിരയായി. ഇന്ന് വൈകിട്ട് മൂന്നിന് തിരുവല്ല- കോഴഞ്ചേരി റോഡില്‍ മനക്കച്ചിറയിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തിരുവല്ലയില്‍ നിന്ന് അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.