Kerala
ടോറസ് ലോറി സ്‌കൂട്ടറില്‍ തട്ടി അപകടം; തൊഴിലാളി മരിച്ചു
പെരുനാട് പോലീസ് എത്തി മേല്‍ നടപടി സ്വീകരിച്ചു.
റാന്നി | ടോറസ് ലോറി സ്‌കൂട്ടറില്‍ തട്ടിയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. അത്തിക്കയം കക്കുടുമണ്‍ പുത്തന്‍പറമ്പില്‍ മാത്യു (56)ണ് മരിച്ചത്.ശനിയാഴ്ച രാവിലെ 8.30 ചെത്തോങ്കര -അത്തിക്കയം റോഡില്‍ കക്കുടുമണ്‍ ജംഗഷ്ഷനു സമീപമാണ് അപകടം ഉണ്ടായത്.
ജോലിക്കായി മാത്യു കക്കുടുമണ്ണില്‍ നിന്നും സ്‌കൂട്ടറില്‍ അത്തിക്കയം ഭാഗത്തേക്ക് യാത്ര ചെയ്യവേയാണ് ടോറസ് ലോറി തട്ടിയത്.ഉടന്‍ തന്നെ നാട്ടുകാര്‍ മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരുനാട് പോലീസ് എത്തി മേല്‍ നടപടി സ്വീകരിച്ചു.
---- facebook comment plugin here -----