Kerala
നികുതി അടച്ചില്ല; ഇൻഡിഗോ എയർലെെൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി
ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളുമായി നടപടിക്ക് ബന്ധമില്ലെന്ന് അധികൃതർ

കോഴിക്കോട് | നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത്. അറ്റകുറ്റപ്പണിക്കായി ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച ബസ് അവിടെ നിന്നാണ് ഫറോക്ക് ജോയിന്റ് ആർ ടി ഒ ഉൾപ്പെട്ട സംഘം കസ്റ്റഡിയിലെടുത്തത്.
ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളതെന്ന് അധികൃതർ അറിയിച്ചു. കുടിശ്ശികയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂ. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.
ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളുമായി നടപടിക്ക് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.
---- facebook comment plugin here -----