Connect with us

Kerala

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിക്കും; 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയില്‍ 50 ശതമാനം വര്‍ധന

15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍, മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയുടെ നികുതിയില്‍ 50 ശതമാനം വര്‍ധന

Published

|

Last Updated

തിരുവനന്തപുരം |  ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

5 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെന്‍ഡിങ് സംവിധാനമുള്ള വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി നിരക്കും ഈടാക്കും.ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയായി നിലവില്‍ ഈടാക്കിവരുന്നത് 15 ശതമാനം നികുതിയായിരുന്നു.

സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍, മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയുടെ നികുതിയില്‍ 50 ശതമാനം വര്‍ധനവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളുടെ നികുതിയിലും മാറ്റമുണ്ടാകും.

 

Latest