Connect with us

pocso case

പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടു.

Published

|

Last Updated

മലപ്പുറം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റിലായത്. മമ്പാട് സ്വദേശി മേപ്പാട് കുപ്പനത്ത് അബ്ദുസ്സലാമിനെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നിരന്തരം പീഡിപ്പിച്ചുവെന്ന 15കാരി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടു.

Latest