Heart transplant surgery
അധ്യാപിക ഡാലിയയുടെ ഹൃദയം 12 കാരിയില്‍ മിടിച്ചു
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത്
തിരുവനന്തപുരം | അധ്യാപിക ഡാലിയയുടെ ഹൃദയം 12 കാരിയില്‍ മിടിച്ചു. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത്. സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളജിന് ശേഷം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ് ശ്രീചിത്ര.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരിക്ക് മാറ്റിവച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡാലിയക്ക് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കാര്‍ഡിയോ മയോപ്പതി ബാധിതയായ അനുഷ്‌കയില്‍ ഡാലിയയുടെ ഹൃദയം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഡോ. സൗമ്യ രമണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡാലിയയുടെ ഹൃദയം ഉള്‍പ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.