Connect with us

National

സസ്യാഹാരിയായ കുട്ടിയെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു; പരാതിയുമായി കുടുംബം

ബ്രാഹ്‌മണ വിഭാഗത്തില്‍ പെടുന്നതാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം

Published

|

Last Updated

ഷിമോഗ| സസ്യാഹാരിയായ മകളെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ബ്രാഹ്‌മണ വിഭാഗത്തില്‍ പെടുന്നതാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം. സസ്യാഹാരിയായ തന്റെ മകള്‍ക്ക് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട നല്‍കിയെന്നാരോപിച്ച് മാതാപിതാക്കള്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസില്‍ പരാതി നല്‍കി.

മുട്ട കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും അവര്‍ ആരോപിച്ചു. അധ്യാപിക ആരോപണങ്ങള്‍ നിഷേധിച്ചെന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഷിമോഗ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

മുട്ട കഴിക്കാന്‍ അധ്യാപിക കുട്ടിയെ ഒരാഴ്ചയോളം സമ്മര്‍ദ്ദം ചെലുത്തിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അടിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കള്‍ ആരോപിച്ചു.