Connect with us

Kerala

ഡോക്ടറെ കുത്തിക്കൊന്ന അധ്യാപകന് സസ്പെൻഷൻ

കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Published

|

Last Updated

തിരുവനന്തപുരം | ഡോ. വന്ദനാ ദാസിന്റെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന  സംഭവത്തിൽ പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നെടുമ്പന യു പി സ്കൂളിലെ അധ്യാപകനായ  ജി സന്ദീപിനെ ആണ്  പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.
വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഇയാൾ 2021ലാണ് സ്കൂളിൽ പ്രവേശിച്ചത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----

Latest