Connect with us

Hijab Row in Karnataka

കര്‍ണാടകയില്‍ തലമറച്ച് എത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ തടഞ്ഞു; ചിലര്‍ അഴിച്ചു, ചിലരെ പറഞ്ഞുവിട്ടു

വിദ്യാര്‍ഥികളെ മാത്രമല്ല, തലമറച്ചെത്തിയ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും സ്‌കൂളില്‍ കയറാന്‍ അനുവദിച്ചില്ല.

Published

|

Last Updated

ബെംഗളൂരു | തലമറച്ചെത്തിയ വിദ്യാര്‍ഥികളെ കര്‍ണാടകയിലെ ചില സ്‌കൂളുകള്‍ ഇന്ന് തടഞ്ഞു. അധ്യാപകരുടെ നിര്‍ദേശ പ്രകാരം ചിലര്‍ ശിരോവസ്ത്രം ഊരിയപ്പോള്‍ വിസമ്മതിച്ച മറ്റു ചിലരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരമാണ് ശിരോവസ്ത്രം ധരിച്ച ആരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്.

മാണ്ഡ്യയിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റില്‍ വെച്ച് ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധ്യാപിക തടയുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. ശിരോവസ്ത്രം ഊരി മാറ്റിയതിന് ശേഷം മാത്രമാണ് വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. ഉഡുപ്പിയിലും ഇതേ രീതിയുണ്ടായിരുന്നു. ശിവമോഗയില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ 13 വിദ്യാര്‍ഥികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അധ്യാപകരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ പറഞ്ഞുവിട്ടത്. ശിരോവസ്ത്രം മാത്രം ധരിച്ചെത്തിയവരെയും സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.

പരീക്ഷ എഴുതേണ്ടവരായിരുന്നു വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ മാത്രമല്ല, തലമറച്ചെത്തിയ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും സ്‌കൂളില്‍ കയറാന്‍ അനുവദിച്ചില്ല.

Latest