Connect with us

Kerala

നവ കേരള സദസ് പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുക്കണം; വിവാദമായതോടെ വിശദീകരണം

വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശമെന്നാണ് അധികൃതരുടെ വിശദീകരണം.

Published

|

Last Updated

പാലക്കാട്| മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം. നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, സംഭവം വിവാദമായതോടെ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശമെന്നാണ് അധികൃതരുടെ വിശദീകരണം. നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ റോഡിലിറക്കിയത് വിവാദമായിരുന്നു. നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളൂ. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു. യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസര്‍കോട്ട് ചേര്‍ന്ന പ്രഭാത യോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആ ആക്ഷേപം അപ്രസക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

Latest