Connect with us

Kerala

പ്രവാസിയുടെ തേക്കുമരങ്ങളും റബര്‍ മരങ്ങളും മോഷ്ടിച്ചുകടത്തി; പ്രതി പിടിയില്‍

കോട്ടാങ്ങല്‍ ചുങ്കപ്പാറ മണ്ണില്‍ പുത്തന്‍ വീട്ടില്‍ റോബിന്‍ പി കോശി ( 43) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

മല്ലപ്പള്ളി | പ്രവാസിയുടെ പറമ്പില്‍ കയറി നാലു തേക്കുമരങ്ങളും റബര്‍ മരങ്ങളും വെട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റ്. കോട്ടാങ്ങല്‍ ചുങ്കപ്പാറ മണ്ണില്‍ പുത്തന്‍ വീട്ടില്‍ റോബിന്‍ പി കോശി ( 43) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശി എബി ജോസഫിന്റെ കോട്ടാങ്ങല്‍ ഉള്ള പറമ്പില്‍ നിന്നാണ് പ്രതി മരങ്ങള്‍ മുറിച്ചുകടത്തിയത്. എബിയും കുടുംബവും കാനഡയിലാണ്.

പറമ്പിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ബന്ധുവായ ജിബി ജോണിന് പവര്‍ ഓഫ് അറ്റോണി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നും 2025 ജനുവരി രണ്ടിനുമിടയിലാണ് തടികള്‍ മുറിച്ചു കടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Latest