Connect with us

Ongoing News

മൂന്നാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ; ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം.

Published

|

Last Updated

പെര്‍ത്ത് | ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. മൂന്നാം ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്നത്തെ മത്സരത്തിലും വെന്നിക്കൊടി പാറിക്കാനായാല്‍ ഇന്ത്യക്ക് സെമി സാധ്യത കൂടുതല്‍ സജീവമാക്കാനാവും.

മത്സരത്തിന് മഴ ഭീഷണിയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഒരു മത്സരം മഴ കവര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇന്നത്തെ അങ്കത്തില്‍ ജയം അനിവാര്യമാണ്.

ഏറെക്കാലത്തെ ഇടവേളക്കു ശേഷം വിരാട് കോലി ഗംഭീര പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ബാറ്റിങും ടീമിന് നല്ല ആത്മവിശ്വാസമേകുന്നുണ്ട്.

ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലിന്റെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമിനത് മികച്ച അടിത്തറയാകും. രാഹുലിന് പകരം ഋഷഭ് പന്തിനെയോ ദീപക് ഹൂഡയെയോ പരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇന്ത്യന്‍ ബൗളര്‍മാരും കഴിഞ്ഞ മത്സരങ്ങളില്‍ കിടയറ്റ പന്തേറാണ് നടത്തിയത്.

 

---- facebook comment plugin here -----

Latest