Connect with us

Ongoing News

കാര്യവട്ടത്ത് കംഗാരുപ്പടയെ 44 റൺസിന് വീഴ്ത്തി ടീം ഇന്ത്യ

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ടീം ഇന്ത്യ 2-0ന് മുന്നിലെത്തി.

Published

|

Last Updated

തിരുവനന്തപുരം | കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ടീം ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം നവംബർ 28ന് ഗുവാഹത്തിയിൽ നടക്കും.

തിരുവനന്തപുരത്ത് ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കംഗാരു പടക്ക് 20 ഓവറിൽ 9 വിക്കറ്റിന് 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പ്രസിദ് കൃഷ്ണയും രവി ബിഷ്‌ണോയിയും 3 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഓപ്പണർ യശസ്വി ജയ്സ്വാൾ 53 ഉം ഇഷാൻ കിഷൻ 52 ഉം ഋതുരാജ് ഗെയ്ക്വാദ് 58 ഉം റൺസെടുത്തു.

ഏറ്റവും കൂടുതൽ ടി20 അന്താരാഷ്ട്ര മത്സരങ്ങൾ ജയിച്ച രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനൊപ്പം ഇന്ത്യയും എത്തി. ഇരുരാജ്യങ്ങളും 135 ടി-20 മത്സരങ്ങൾ ജയിച്ചിട്ടുണ്ട്.

Latest