Connect with us

twenty 20 world cup

വീണ്ടും കരുത്ത് കാട്ടി ടീം ഇന്ത്യ; നെതർലാൻഡിനെതിരെ 56 റൺസ് ജയം

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ, അവസാന 5 ഓവറിൽ 65 റൺസ് നേടിയാണ് വിജയം നേടിയത്.

Published

|

Last Updated

മെൽബൺ | ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നെതർലൻഡിനെ 56 റൺസിന് തകർത്ത് ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ എന്നിവരുടെ മികച്ച ഇന്നിംഗ്‌സിന്റെ ബലത്തിൽ 20 ഓവറിൽ 179 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്‌സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ 4 പോയിന്റുമായി ഇന്ത്യൻ ടീം ഗ്രൂപ്പ്-2-ൽ ഒന്നാം സ്ഥാനത്തെത്തി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ, അവസാന 5 ഓവറിൽ 65 റൺസ് നേടിയാണ് വിജയം നേടിയത്. പവർപ്ലേയുടെ 6 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 38/1 എന്ന നിലയിലായിരുന്നു. 10 ഓവർ പിന്നിടുമ്പോൾ ഇത് 67/1 എന്ന നിലയിലെത്തി. 15 ഓവറുകൾ അവസാനിക്കുമ്പോൾ 114/2 എന്ന നിലയിലായിരുന്നു ടീം ഇന്ത്യയുടെ സ്കോർ. അവസാന അഞ്ച് ഓവറിൽ പക്ഷേ തകർപ്പൻ ഇന്നിംഗ്സാണ് കണ്ടത്.

വിരാട് 44 പന്തിൽ 62 റൺസും സൂര്യ 25 പന്തിൽ 51 റൺസും രോഹിത് 39 പന്തിൽ 53 റൺസും നേടി. സൂര്യകുമാർ യാദവാണ് മാൻ ഓഫ് ദി മാച്ച്.

ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി. നെതർലൻഡ്‌സിന് വേണ്ടി ഫ്രെഡ് ക്ലാസനും പോൾ വോൺ മെക്കറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

---- facebook comment plugin here -----

Latest