Connect with us

Ongoing News

വിജയ പരമ്പര തുടരാന്‍ ടീം ഇന്ത്യ; ശ്രീലങ്കക്കെതിരായ ആദ്യ ടി20 ഇന്ന്‌

Published

|

Last Updated

ലക്‌നോ | വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യക്കിനി ശ്രീലങ്ക ടെസ്റ്റ്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 ഇന്ന്‌ ലക്‌നോവിലെ ഏകന സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 26നും മൂന്നാമത്തെയും അവസാനത്തെയും മത്സരം 27നും ധര്‍മശാലയില്‍ നടക്കും. അവസാനം ശ്രീലങ്കന്‍ മണ്ണില്‍ വച്ച് തോല്‍വിയോടെ മടങ്ങിയ ഇന്ത്യക്ക് പകരം വീട്ടാനുള്ള അവസരമാണിത്. അതുകൊണ്ടുതന്നെ പഴുതടച്ച തയാറെടുപ്പുകളുമായാണ് ടീം ഇന്ത്യ ഇറങ്ങുക.

വിരാട് കൊഹ്‌ലിയുടെ പിന്‍ഗാമിയായി നായക സ്ഥാനത്തെത്തിയ രോഹിത് ശര്‍മ, തുടര്‍ച്ചയായ നാലാം പരമ്പര വിജയമാണ് മുന്നില്‍ കാണുന്നത്. ന്യൂസിലന്‍ഡിനെതിരായ ടി20, വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളാണ് നായക സ്ഥാനത്തെത്തിയ ശേഷം ശര്‍മക്ക് കീഴില്‍ നീലപ്പട ഒടുവില്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇന്ത്യയും ശ്രീലങ്കയും ഒടുവില്‍ ഏറ്റുമുട്ടിയത്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന മത്സരങ്ങളാണ് ശ്രീലങ്കന്‍ മണ്ണില്‍ നടന്നത്. ഏകദിന പരമ്പര 2-1ന് ഇന്ത്യ വിജയിച്ചെങ്കിലും ടി20 1-2ന് തോറ്റു. ഇന്ത്യയില്‍ ശ്രീലങ്ക ടി20ക്ക് പുറമെ രണ്ട് ടെസ്റ്റ് മാച്ചുകളും കളിക്കും. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ മൊഹാലിയിലാണ് ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12 മുതല്‍ 16 വരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.

ടി20 ടീം- ഇന്ത്യ:
രോഹിത് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, ആവേശ് ഖാന്‍.

ശ്രീലങ്ക:
ദസുന്‍ ഷനക, പാത്തും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമല്‍, ധനുഷ്‌ക ഗുണതിലക, കാമില്‍ മിഷാര, ജനിത് ലിയാനഗെ, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ബിനുര ഫെര്‍ണാണ്ടോ, ഷിരണ്‍ ഫെര്‍ണാണ്ടോ, മഹിഷ് തീക്ഷണ, ജെഫ്രി വാന്‍ഡര്‍സെ, പ്രവീണ്‍ ജയവിക്രമ, അഷിയാന്‍ ഡാനിയേല്‍.

 

---- facebook comment plugin here -----

Latest