Connect with us

turkey earthquake

കണ്ണീരു പെയ്യുന്ന തുർക്കി; ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തകർ; അത്ഭുതമായി കുഞ്ഞു അയ

സ്‌നേഹത്തിന്റയും സൗഹൃദത്തിന്റയും കരുതലിന്റയും സുഖമറിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടന്നവരൊന്നും അടുത്ത ദിവസം എഴുന്നേറ്റില്ല. അവരിൽ പലർക്കും അത് അവസാന രാത്രിയായിരുന്നു. ഉറക്കത്തിന്റ അന്ത്യയാമങ്ങളില്‍ പ്രതീക്ഷിക്കാത്ത നേരത്താണ് മരണത്തിന്റെ പുതപ്പ് ഭൂകമ്പത്തിന്റെ രൂപത്തിൽ അവരെ മൂടിയത്. മറ്റു ചിലർക്ക് ജീവൻ ബാക്കിയായെങ്കിലും വലിയ കോൺഗ്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി ഒന്നനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. രക്ഷാപ്രവർത്തകരുടെ ശബ്ദം കേൾക്കുമ്പോൾ അവർ ഒച്ചവെക്കും. പക്ഷേ, കൂറ്റൻ കോൺഗ്രീറ്റ് പാളികൾ നീക്കം ചെയ്ത് അവരെ രക്ഷിച്ചെടുക്കുകയെന്നത് അതീവ ദുഷ്കരമായിരുന്നു. കണ്ണും മനസ്സും ഹൃദയവും നടുങ്ങുന്ന കാഴ്ചകളാണ് ഈ ദുരന്ത ഭൂമിയിലെങ്ങും. മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരാൾക്കും ഇത് കണ്ടുനിൽക്കാനാകില്ല.

Published

|

Last Updated

ഹാ ദുരന്തത്തിന് സാക്ഷികളായിരിക്കുകയാണ് തുര്‍ക്കിക്കിയിലെയും സിറിയയിലെയും ജനങ്ങള്‍. സ്‌നേഹത്തിന്റയും സൗഹൃദത്തിന്റയും കരുതലിന്റയും സുഖമറിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടന്നവരൊന്നും അടുത്ത ദിവസം എഴുന്നേറ്റില്ല. അവരിൽ പലർക്കും അത് അവസാന രാത്രിയായിരുന്നു. ഉറക്കത്തിന്റ അന്ത്യയാമങ്ങളില്‍ പ്രതീക്ഷിക്കാത്ത നേരത്താണ് മരണത്തിന്റെ പുതപ്പ് ഭൂകമ്പത്തിന്റെ രൂപത്തിൽ അവരെ മൂടിയത്. മറ്റു ചിലർക്ക് ജീവൻ ബാക്കിയായെങ്കിലും വലിയ കോൺഗ്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി ഒന്നനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. രക്ഷാപ്രവർത്തകരുടെ ശബ്ദം കേൾക്കുമ്പോൾ അവർ ഒച്ചവെക്കും. പക്ഷേ, കൂറ്റൻ കോൺഗ്രീറ്റ് പാളികൾ നീക്കം ചെയ്ത് അവരെ രക്ഷിച്ചെടുക്കുകയെന്നത് അതീവ ദുഷ്കരമായിരുന്നു. കണ്ണും മനസ്സും ഹൃദയവും നടുങ്ങുന്ന കാഴ്ചകളാണ് ഈ ദുരന്ത ഭൂമിയിലെങ്ങും. മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരാൾക്കും ഇത് കണ്ടുനിൽക്കാനാകില്ല.

ഫെബ്രുവരി ആറിന് പ്രാദേശിക സമയം പുലർച്ചെ 4.17നാണ് തെക്ക് കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ ആദ്യ ഭൂചലനമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ആ ജനതക്ക് മേൽ ഒരശനിപാതം കണക്കെ കോൺക്രീറ്റ് പാളികൾ തകർന്നുവീഴുകയായിരുന്നു. റിക്ടർ സ്കെയിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ആദ്യ കുലുക്കത്തിൽ തന്നെ എല്ലാം കീഴ്‌മേല്‍ മറിഞു. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ആ ജനതയ്ക്ക് എല്ലാം എല്ലാം നഷ്ടമായി. 15 മിനുട്ട് മിനുട്ട് കഴിഞ്ഞില്ല. പിന്നെയും ഭൂമി വിറച്ചു. ഇത്തവണ തീവ്രത 6.7. 12 മണിക്കൂറിന് ശേഷം വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. തീവ്രത 7.5. ഇതിനിടയിലും പിന്നീടും പലവട്ടം തുടർചലനങ്ങൾ. 50ഓളം തുടർചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമീപ രാജ്യാമായ സിറിയയിലും ഇതോടൊപ്പം ഭൂമി വിറച്ചു. അവിടെയും മരിച്ചുവീണു ആയിരങ്ങൾ. ഒടുവിൽ കാൽ ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത മഹാദുരന്തമായി അത് മാറി. തുർക്കിയിൽ 24 കിലോമീറ്റർ ചുറ്റളലിൽ വരുന്ന 10 പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെ സാരമായി ബാധിച്ചു. ഇവിടങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ജീവന്റെ തുടിപ്പുണ്ടെന്നാണ് രക്ഷാപ്രവർത്തകർ സംശയിക്കുന്നത്.

രക്ഷപ്പെട്ടവര്‍ക്ക് അറിയില്ല എങ്ങോട്ടു പോവണമെന്ന്. കനത്ത മഞ്ഞുവീഴ്ച്ചയിലും അതിനെ അതിജീവിച്ച് ഉറ്റവര്‍ മടങ്ങി വരുമെന്ന പ്രതീക്ഷയിലാണവര്‍. പരിക്കറ്റവരെയാണെങ്കില്‍ ആശുപത്രിയിലേക്ക് കോണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥ. കെട്ടിടങ്ങള്‍ വീണ് റോഡെല്ലാം മൂടി കിടക്കുന്നു. പലയിടത്തേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലും സാധിക്കുന്നില്ല. റോഡിലെ കെട്ടിടാവശിഷ്ഠങ്ങള്‍ മാറ്റി ജനങ്ങളെ ആശുപത്രിയിലെത്തിച്ചാൽ തന്നെ മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യം. നൂറുക്കണക്കിന് ആളുകളാണ് ആശുപത്രികളിൽ ചികിത്സ കാത്ത് കഴിയുന്നത്. ഒരു ബെഡില്‍ രണ്ടും മൂന്നും പേര്‍ കിടക്കുന്ന അവസ്ഥ, ചിലരാണെങ്കില്‍ നിലത്ത് കിടക്കുന്നു. അതിനിടയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍പ്പെട്ട് ജീവനമര്‍ന്നു പോയവരെ ഓര്‍ത്തു തേങ്ങുന്നവരെയും കാണാം. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങുടെ അപര്യാപ്തതയും വൈദ്യുതി വാര്‍ത്താ വിനിമയ സൗകര്യങ്ങളുടെ തകര്‍ച്ചയും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്.

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ഒന്നുമറിയാതെ ഒരു പിഞ്ചോമന ദുരന്ത ഭൂമിയില്‍ പിറന്നു വീണിരുന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ജനിച്ചു വീണ പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് മുന്നോട്ടുവന്നത്. അവളെ രക്ഷപ്പെടുത്തുമ്പോള്‍ മാതാവുമായി അവളുടെ പൊക്കിള്‍ക്കൊടി ബന്ധം മുറിഞിരുന്നില്ല.

ജിന്‍ഡയ്റിസ് പട്ടണത്തില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് മാതാപിതാക്കളും നാല് സഹോദരങ്ങളും മരണപ്പട്ടിരുന്നു. അനാഥയായാണ് അവൾ ഈ ഭൂമിയിലേക്ക് പിറന്നു വീണത്. അയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അറബിയില്‍ അത്ഭുതം എന്നർഥം. ഒരു കെട്ടിടത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്നാണ് അത്ഭുതമായി അവൾ ലോകത്തേക്ക് മിഴിതുറന്നത്. ഒരു മനുഷ്യന്‍ പൊടിയില്‍ പൊതിഞ്ഞ കുഞ്ഞിനെ പിടിച്ച് കുതിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞു നിന്നിരുന്നു. ഇപ്പാള്‍ അവള്‍ മിടുക്കിയായി ആശുപത്രിയില്‍ കഴിയുകയാണ്.

തുര്‍ക്കിയിലും സിറിയയിലും സര്‍വ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം ഇതുവരെ 24,000 കടന്നു. തുര്‍ക്കിയില്‍ 20,665 പേരും സിറിയയില്‍ 3,500 പേരും മരിച്ചു. ഭൂകമ്പഭൂമിയില്‍ മരണത്തിലും ജീവിതത്തിനുമിടയില്‍ മല്ലിട്ടു കൊണ്ടിരിക്കുന്നത് പതിനായിരങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം സിറിയയിൽ മാത്രം 50 ലക്ഷം പേർ ഭവനരഹിതരായിട്ടുണ്ട്. ഏഴ് നഗരങ്ങളിലായി ആശുപത്രികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം കെട്ടിടങ്ങള്‍ നിലംപൊത്തി.

സിറിയയിലേക്കും തുർക്കിയിലേക്കും പല ലോകാരാജ്യങ്ങളും സഹായഹസ്തം നീട്ടുന്നുണ്ട്. ഇന്ത്യ ഓപ്പറേഷൻ ദോസ്തിന് കീഴിൽ ദുരന്തഭൂമിയിലേക്ക് സഹായം എത്തിക്കുന്നു. പക്ഷേ, എത്ര സഹായങ്ങൾ നൽകിയാലും തുർക്കിയെ പുനസൃഷ്ടിക്കാൻ കാലങ്ങളെടുക്കുമെന്ന് ഉറപ്പ്…

വെബ് ജേർണലിസ്റ്റ് ട്രെയിനി

Latest