Connect with us

Ongoing News

ഇംഗ്ലണ്ടിന് കണ്ണീർ; യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് സ്പെയിൻ

കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം

Published

|

Last Updated

ബർലിൻ |യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് സ്പെയിൻ. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ഇത്തവണയും കപ്പ് നേടാനായില്ല.

ഒട്ടും ആവേശമില്ലാതെ നീണ്ട ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. സ്പെയിനായി 47-ാം മിനുട്ടിൽ നിക്കോ വില്യംസും 86-ാം മിനുട്ടിൽ പകരക്കാരൻ മൈക്കൽ ഒയാർസബലും ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ കോൾ മറാണ് 73ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്.

യൂറോ കപ്പ് ടൂർണമെന്റിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്പെയിൻ ഒടുവിൽ കപ്പിൽ മുത്തമിട്ടത്. കളിച്ച എല്ലാ മത്സരങ്ങളും സ്പെയിൻ ജയിച്ചിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ ഇതിന് മുമ്പ് കപ്പ് നേടിയത്.