Connect with us

National

സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി: 3പേരെ കാണാതായി

പോര്‍ബന്തറില്‍ ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറില്‍ നിന്ന് പരുക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നത്

Published

|

Last Updated

പോര്‍ബന്ദര്‍ | രക്ഷാപ്രവര്‍ത്തനത്തിന് പോയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ സാങ്കേതി തകരാറിനെ തുടര്‍ന്ന് അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.ഇതിന് പിന്നാലെ മൂന്ന് ക്രൂ അംഗങ്ങളെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയിലാണ് സംഭവം.

പോര്‍ബന്ദര്‍ തീരത്തോട് ചേര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിന് പോയ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. നാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെയാണ് നിലവില്‍ രക്ഷിക്കാനായത്.

പോര്‍ബന്തറില്‍ ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറില്‍ നിന്ന് പരുക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ ഇതിനോടകം കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹരിലീല മോട്ടോർ ടാങ്കറിന്റെ പ്രധാന വെസലിന് സമീപത്തേക്ക് ലാൻഡ് ചെയ്യുന്നതിനിടയിലാണ് ഹെലികോപ്ടർ അറബികടലിൽ പതിച്ചത്.

---- facebook comment plugin here -----

Latest