Connect with us

National

ഗ്വാളിയോറിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു; യാത്ര മുടങ്ങി

വിമാനത്തിലുള്ള മലയാളികൾ അടക്കം മുഴുവൻ യാത്രക്കാർക്കും യാത്രാ സൗകര്യം ഒരുക്കിയതായി എയർ ഇന്ത്യ അധികൃതർ

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ നിന്ന് ഗ്വാളിയോർ വഴി ബെംഗളൂരുവിലേക്ക് പോകേണ്ട എയർ ഇന്ത്യയുടെ കണ്ക്ഷൻ ഫ്ലൈറ്റിൽ പക്ഷി ഇടിച്ചു. ഗ്വാളിയോറിലെ എയർ ഫോഴ്സ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യവെയാണ് പക്ഷി ഇടിച്ചത്. ഇതേ തുടർന്ന് വിമാനത്തിൽ പരിശോധന നടത്തുകയാണ്. വിമാനത്തിലുള്ള മലയാളികൾ അടക്കം മുഴുവൻ യാത്രക്കാർക്കും യാത്രാ സൗകര്യം ഒരുക്കിയതായി എയർ ഇന്ത്യ അധികൃതർ സിറാജ്‍ലൈവിനോട് പറഞ്ഞു.

ഗ്വാളിയോറിലെ വിമാനത്താളവം എയർഫോഴ്സ് വിമാനത്താവളമായതിനാൽ വൈകീട്ട് 5.30ന് ശേഷം ടേക് ഓഫ് അനുവദനീയമല്ല. ഇതിനാൽ വിമാനത്തിന്റെ യാത്ര നാളത്തേക്ക് മാറ്റിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാർക്കായി മറ്റൊരു വിമാനം ഒരുക്കിയതായും അറിയിപ്പിൽ പറയുന്നു.

Latest