air india
സാങ്കേതിക തകരാര്‍; കോഴിക്കോട്- മസ്‌കത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുംബൈയില്‍ ഇറക്കി
ബുധനാഴ്ച രാത്രി 11.10 നാണ് വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. യന്ത്രതകരാറുണ്ടെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയില്‍ ഇറക്കുകയായിരുന്നു.
കോഴിക്കോട് | സാങ്കേതിക തകരാര്‍ മൂലം കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുംബൈയില്‍ ഇറക്കി. മുംബൈയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുമെന്ന് പറഞ്ഞ വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
ബുധനാഴ്ച രാത്രി 11.10 നാണ് വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. യന്ത്രതകരാറുണ്ടെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയില്‍ ഇറക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഉച്ചക്ക് ഒരുമണിയാകുമെന്നാണ് ഇപ്പോള്‍ കിട്ടിയ അറിയിപ്പെന്ന് യാത്രക്കാര്‍ പറയുന്നു.
---- facebook comment plugin here -----