Connect with us

Kerala

സാങ്കേതിക തകരാര്‍; തിരുച്ചിറപ്പള്ളി - ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തി

വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല

Published

|

Last Updated

തിരുവനന്തപുരം |  തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇറക്കിയത്. വിമാനം പറന്നുയര്‍ന്ന് 50 മിനുട്ടകള്‍ക്കകം സാങ്കേതിക തകരാര്‍ സംഭവിച്ചതാണ് അടിയന്തര ലാന്‍ഡിംഗിന് ഇടയാക്കുന്നതെന്നാണ് അറിയുന്നത്.അല്‍പ സമയം മുമ്പാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.

അതേ സമയം വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നുള്ള കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല. അടിയന്തര ലാന്‍ഡിംഗിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ആവശ്യമായ എല്ലാം ഒരുക്കങ്ങളും മുന്‍കരുതലും എടുത്തിരുന്നു

ലാന്‍ഡിംഗിന് മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. ആംബുലന്‍സുകള്‍, പോലീസ് എന്നിങ്ങനെ ഏത് സാഹചര്യവും നേരിടാന്‍ വിമാനത്താവളം സജ്ജമാക്കിയിരുന്നു

 

Latest