Kerala
സാങ്കേതിക തകരാര്‍: കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി
കെ എസ് ഇ ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പവര്‍ ഹൗസിന്റെ രണ്ട് ജനറേറ്ററുകള്‍ക്ക് തകരാര്‍.
സീതത്തോട് | കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. കെ എസ് ഇ ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പവര്‍ ഹൗസിന്റെ രണ്ട്
ജനറേറ്ററുകള്‍ക്ക് ആകസ്മികമായി തകരാര്‍ സംഭവിച്ചതോടെയാണിത്. തിങ്കളാഴ്ച വൈകീട്ട് 3.40 മുതലാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതേ തുടര്‍ന്ന് മൂഴിയാര്‍ ഡാമിലെ ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കയാണ്.
ജലനിരപ്പ് 190 മീറ്റര്‍ എത്തിയപ്പോള്‍ വൈകിട്ട് നാലിന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മുതല്‍ ഡാമിലെ അധിക ജലം മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 50 കുമെക്സ് എന്ന നിരക്കില്‍ കക്കാട്ടാറിലേക്ക് ഒഴുക്കി വിടുകയാണ്.
ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 10 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ആയതിനാല്‍ കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
—