Connect with us

Kerala

ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ്സ്; സംസ്ഥാന തല ഉദ്ഘാടനം നാളെ

മന്ത്രി വി അബ്ദുര്‍റഹിമാന്‍ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കുകയും ചെയ്യും

Published

|

Last Updated

കോട്ടക്കല്‍ | കേരളത്തിൽ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെവര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ കോട്ടക്കലില്‍. രാവിലെ 9 മണിക്ക് കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ വെച്ച് ഹജ്ജ്, വഖഫ് വകുപ്പു മന്ത്രി വി അബ്ദുര്‍റഹിമാന്‍ ക്ലാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയാകും. ഹാജിമാര്‍ക്കുള്ള കൈപുസ്തകം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ പ്രകാശനം ചെയ്യും.

പഠന ക്ലാസ്സില്‍ യാത്രയുമായി ബന്ധപ്പെട്ട മാര്‍ഗ രേഖകളും സമയ ബന്ധിതമായി നടത്തേണ്ടതായ അനുബന്ധ കാര്യങ്ങളും ഹജ്ജ് യാത്രയുടെ മുന്നൊരുക്കങ്ങളും വിശദീകരിക്കും. മെയ് 2നുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാങ്കേതിക പഠന ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കും. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുതിനായി ഫാക്കല്‍ട്ടീസിനെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, അഡ്വ. പി മൊയ്തീന്‍കുട്ടി, മുഹമ്മദ് കാസിം കോയ പൊന്നാനി, അക്ബര്‍ പി ടി, മുഹമ്മദ് റാഫി പി പി, സഫര്‍ കയാല്‍, ഉമര്‍ ഫൈസി മുക്കം, ഡോ. ഐ പി അബ്ദുസ്സലാം, കോട്ടക്കല്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, കൗസിലര്‍ അടാട്ടില്‍ റഷീദ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Latest