National
ഡല്‍ഹി വിമാനത്താവള അപകടത്തില്‍ സാങ്കേതിക സംഘം അന്വേഷണം പ്രഖ്യാപിച്ചു
മരിച്ച ടാക്‌സി ഡ്രൈവറുടെ കുടുംബത്തിന് ധനസഹായമായി 20 ലക്ഷം രൂപ നല്‍കുമെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു
ന്യൂഡല്‍ഹി | ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ സാങ്കേതിക സംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇന്ന് രാവിലെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.ടെര്‍മിനല്‍ ഒന്നില്‍ നിന്നും ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്.
വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ടാക്‌സി ഡൈവറാണ് മരിച്ചത്. മരിച്ച വ്യക്തിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കനത്ത മഴയെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.