National
ടെക്‌നോയുടെ പുതിയ സ്പാര്‍ക്ക് സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്
8,000 രൂപയില്‍ താഴെ വിലയില്‍ ആയിരിക്കും പുതിയ ടെക്‌നോ സ്പാര്‍ക്ക് ഫോണ്‍ വിപണിയിലെത്തുക.
ന്യൂഡല്‍ഹി| ടെക്‌നോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്നു എന്നതാണ് ടെക്‌നോ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേകത. അടുത്തിടെ ടെക്‌നോയുടെ ഇന്ത്യയിലെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണും വിപണിയില്‍ എത്തിയിരുന്നു. ഈ നിരയിലേക്ക് പുതിയൊരു സ്മാര്‍ട്ട്‌ഫോണും കൂടി കമ്പനി അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടെക്‌നോയുടെ തന്നെ സ്പാര്‍ക്ക് സീരീസിലാവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുക. 6 ജിബി റാം തുടങ്ങിയ ഫീച്ചറുകള്‍ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നു.
സ്പാര്‍ക്ക് സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചിരുന്നു. വരാനിരിക്കുന്ന ടെക്‌നോ സ്പാര്‍ക്ക് സ്മാര്‍ട്ട്ഫോണിന്റെ വില പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. 8,000 രൂപയില്‍ താഴെ വിലയില്‍ ആയിരിക്കും പുതിയ ടെക്‌നോ സ്പാര്‍ക്ക് ഫോണ്‍ വിപണിയിലെത്തുക. ആമസോണ്‍, ടെക്നോ ഇന്ത്യ വെബ്സൈറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലായിരിക്കും സ്പാര്‍ക്ക് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക.
ടെക്‌നോ ഇന്ത്യയില്‍ അവരുടെ പ്രോഡക്ട്‌സ് ഓഫര്‍ വിപുലീകരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് ടെക്നോ പോവ 5ജി. ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഡിവൈസ് ഫെബ്രുവരി 14 മുതല്‍ ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തും. ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ 19,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചര്‍ ചെയ്യുന്നത്. ആമസോണിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ടെക്‌നോ നല്‍കുന്നുണ്ട്. ടെക്‌നോ പോവ 5ജി വാങ്ങുന്ന ആദ്യത്തെ 1,500 ഉപയോക്താക്കള്‍ക്ക്, 1,999 രൂപ വിലയുള്ള പവര്‍ ബാങ്ക് സൗജന്യമായി ലഭിക്കും.
മീഡിയടെക് ഡൈമെന്‍സിറ്റി 900 എസ്ഒസിയോടൊപ്പം 8 ജിബി റാമും പായ്ക്ക് ചെയ്താണ് ടെക്‌നോ പോവ 5ജി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പും ടെക്‌നോ പോവ 5ജിയില്‍ ലഭ്യമാക്കിയിരിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചര്‍ ചെയ്യുന്നത്. 32 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവും 183 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും കമ്പനി ഓഫര്‍ ചെയ്യുന്നു.