National
ഇന്ത്യയില്‍ ടെക്‌നോ പോവ 5ജി വരുന്നു
ഫെബ്രുവരി 8നാണ് ടെക്‌നോയുടെ ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോണ്‍ ലോഞ്ച് ചെയ്യുന്നത്.
ന്യൂഡല്‍ഹി| ടെക്‌നോ പുതിയ 5ജി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ടെക്‌നോ പോവ 5ജി എന്ന പേരിലാണ് പുതിയ ഫോണ്‍ എത്തുന്നത്. ഫെബ്രുവരി 8നാണ് ടെക്‌നോയുടെ ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോണ്‍ ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച ഡിവൈസാണ് ഇത്. മറ്റ് ടെക്‌നോ ഫോണുകളെ പോലെ മികച്ച ഫീച്ചറുകള്‍ ഈ ഫോണില്‍ പ്രതീക്ഷിക്കാം.
ടെക്‌നോ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്യുന്ന വിവരം പുറത്ത് വിട്ടത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. എല്‍പിഡിഡിആര്‍ 5 റാമുമായി ജോടിയാക്കിയ ഡൈമെന്‍സിറ്റി 900 പ്രോസസറിന്റെ കരുത്തിലാണ് ടെക്‌നോ പോവ 5ജി പ്രവര്‍ത്തിക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചു. ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് പിന്‍കാമറകളായിരിക്കും ഉണ്ടാവുക. 50 എംപി പ്രൈമറി കാമറയും 2 എംപി സെക്കന്‍ഡറി സെന്‍സറും മറ്റൊരു എഐ ലെന്‍സും ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ പിന്‍ കാമറ സെറ്റപ്പ്. സ്മാര്‍ട്ട്‌ഫോണില്‍ 120എച്ച്‌സെഡ് റിഫ്രഷ് റേറ്റുള്ള 6.95-ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയും ഉണ്ടായിരിക്കും.
8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകള്‍ക്കായി ഒരു പ്രത്യേക മൈക്രോഎസ്ഡി സ്ലോട്ടും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും. ഇന്ന് മിക്ക ഫോണുകളിലും കാണുന്ന വെര്‍ച്വല്‍ റാം സപ്പോര്‍ട്ടും ഈ ഡിവൈസില്‍ ടെക്‌നോ നല്‍കും. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഹൈഒഎസ് 8.0ല്‍ ആയിരിക്കും ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സുരക്ഷയ്ക്കായി ഡിവൈസില്‍ പവര്‍ബട്ടനൊപ്പം തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കും. 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കുക.
ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. എങ്കിലും ടെക്നോയുടെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തുന്നത് 18000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയില്‍ വിലയുമായിട്ടായിരിക്കുമെന്നാണ് സൂചന. ഈ വിലയും സവിശേഷതകളുമായി ഡിവൈസ് ഇന്ത്യയില്‍ എത്തിയാല്‍ ജനപ്രീതി നേടുമെന്ന കാര്യം ഉറപ്പാണ്.