Connect with us

National

ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി

ടെക്‌നോ പോവ 5ജി സ്വന്തമാക്കുന്ന ആദ്യത്തെ 1,500 ഉപയോക്താക്കള്‍ക്ക്, 1,999 രൂപ വിലയുള്ള പവര്‍ ബാങ്ക് സൗജന്യമായി ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ബ്രാന്റാണ് ടെക്‌നോ. ഇപ്പോള്‍ ടെക്‌നോയുടെ പുതിയ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ടെക്‌നോ പുറത്തിറക്കുന്ന ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് പോവ 5ജി.

മീഡിയടെക് ഡൈമെന്‍സിറ്റി 900 എസ്ഒസിയുടെ കരുത്തില്‍ 8 ജിബി റാമുമായിട്ടാണ് ടെക്‌നോ പോവ 5ജി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും ടെക്‌നോ പോവ 5ജിയിലുണ്ട്. സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ പാനലില്‍ ജനപ്രിയ ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിയുടെ ലോഗോയും ഫീച്ചര്‍ ചെയ്തിട്ടുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ടെക്‌നോ പോവ 5ജിയില്‍ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. 32 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവും 183 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്ഫോണില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ 19,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ടെക്‌നോ പോവ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചര്‍ ചെയ്യുന്നത്. ഈതര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക. ടെക്‌നോ പോവ 5ജി ഫെബ്രുവരി 14 മുതല്‍ ആമസോണില്‍ ലഭ്യമാകും. ആമസോണിലൂടെ ടെക്‌നോ പോവ 5ജി വാങ്ങുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ടെക്‌നോ നല്‍കുന്നു. ടെക്‌നോ പോവ 5ജി സ്വന്തമാക്കുന്ന ആദ്യത്തെ 1,500 ഉപയോക്താക്കള്‍ക്ക്, 1,999 രൂപ വിലയുള്ള പവര്‍ ബാങ്ക് സൗജന്യമായി ലഭിക്കും.

 

 

 

Latest